news
വട്ടോളി യു.പി.സ്കൂൾ

കുറ്റ്യാടി: വട്ടോളി ഗവ.യുപി സ്കൂൾ പ്രവൃത്തി ഉടൻ ആരംഭിക്കും. കെട്ടിട നിർമ്മാണത്തിനായി കിഫ്ബിയിൽ നിന്നും ഒരു കോടി രൂപ 2019 വർഷത്തിൽ വട്ടോളി ഗവ.യു.പി സ്കൂൾ കെട്ടിട നിർമ്മാണത്തിനായി അനുവദിച്ചെങ്കിലും പ്രവൃത്തിക്ക് സാങ്കേതിക അനുമതി പോലും ലഭ്യമാകാത്ത അവസ്ഥയിലായിരുന്നു. കിഫ്ബി അധികൃതരുമായി നിരവധിതവണ ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ സാങ്കേതികാനുമതിയിലേക്ക് നീങ്ങുകയും ടെൻഡർ നടപടികൾ പൂർത്തിയാകുകയും ചെയ്യുകയുണ്ടായി. പദ്ധതി നടപ്പിലാക്കുന്നതിനായി സ്കൂൾ പി.ടി.എ പ്രതിനിധികളും , പഞ്ചായത്ത് ഭരണസമിതിയും നല്ല രീതിയിലുള്ള ഇടപെടലുകൾ നടത്തിയിരുന്നു. കുറ്റ്യാടിയിലെ മാസ്റ്റർ ടെക്ക് , ബിൽഡേർസ് ആൻഡ് കോൺട്രാക്റ്റേഴ്സ് എൽ.എൽ.പി എന്ന സ്ഥാപനമാണ് പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്. എക്സിക്യൂട്ടീവ് എൻജിനീയർ -തദ്ദേശസ്വയംഭരണ എൻജിനീയറിംഗ് വിഭാഗം വഴിയായിരിക്കും പദ്ധതിയുടെ നിർവഹണം നടക്കുക.