കുന്ദമംഗലം: കുന്ദമംഗലം കോ ഓപ്പറേറ്റീവ് റൂറൽ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ജന സേവാ കേന്ദ്രം ആരംഭിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ ജനസേവാകേന്ദ്രത്തിന്റെയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽകുമാർ മൈക്രോ എ.ടി.എമ്മിന്റെയും ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.സി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചന്ദ്രൻ തിരുവലത്ത്, പി. കൗലത്ത്, ഷാജി.ടി, എം.കെ. മോഹൻദാസ്,എം. ബാബുമോൻ , അക്ബർ ഷാ, ജനാർദ്ദനൻ കളരിക്കണ്ടി എന്നിവർ പ്രസംഗിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് സി.പ്രമോദ് സ്വാഗതവും സെക്രട്ടറി പി.രാജൻ നന്ദിയും പറഞ്ഞു.