വടകര: ദേശീയപാത ഭൂമി ഏറ്റെടുക്കൽ വടകര താഹസിൽദാറുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതിയെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ദേശീയപാത കർമ്മസമിതി ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു .ഇടനിലക്കാരെ ഉപയോഗിച്ച് നിയമ വിരുദ്ധ പ്രവർത്തനങ്ങൾ ഓഫീസ് കേന്ദ്രീകരിച്ച് നടന്നുവരിയാണെന്ന് യോഗം ആരോപിച്ചു. കെട്ടിടങ്ങളുടെ വിലനിർണയത്തിലും നഷ്ടപരിഹാരം വിതരണത്തിലും സാമ്പത്തിക നേട്ടമുണ്ടാക്കാൻ ബോധപൂർവമായ ഇടപെടലുകൾ നടക്കുന്നതായും ചൂണ്ടിക്കാട്ടി. നോട്ടീസ് നല്കാതെ കെട്ടിടം പൊളിക്കണമെന്നത് ചോദ്യം ചെയ്ത കെട്ടിട ഉടമകളെ മർദ്ദിച്ച ഗുണ്ടാസംഘവുമായി ഓഫീസിനുള്ള ബന്ധവും അന്വേഷിക്കണം. കൺവീനർ എ.ടി മഹേഷ് അദ്ധ്യക്ഷത വഹിച്ചു. പി.ബാബുരാജ് ,എം.പി രാജൻ,പ്രദീപ് ചോമ്പാല,പി.കെ കുഞ്ഞിരാമൻ,പി.സുരേഷ്,പി,ടി മുസ്തഫ എന്നിവർ പ്രസംഗിച്ചു.