വടകര: നഗരസഭാ ഹരിയാലി വെബ്സൈറ്റ് നഗരസഭാ ചെയർപേഴ്സൺ കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്കരണ രംഗത്തെ വാതിൽപ്പടി ശേഖരണ സംവിധാനം, അനുബന്ധമായുള്ള 10 മൈക്രോ ഹരിത സംരംഭങ്ങൾ, ഹരിത സഹായ സ്ഥാപനം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. പൊതുജനങ്ങൾക്ക് നേരിട്ട് അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വെബ്സൈറ്റിൽ പരാമർശിക്കാം. ഉദ്ഘാടനച്ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ കെ. കെ.വനജ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.ബിജു, സിന്ധു പ്രേമൻ, എ.പി. പ്രജിത, കോ-ഓർഡിനേറ്റർ മണലിൽ മോഹനൻ, ദിനേശ്.കെ. എന്നിവർ പ്രസംഗിച്ചു. നഗരസഭാ സെക്രട്ടറി എൻ.പി. ഹരീഷ് സ്വാഗതവും ഹരിയാലി സെക്രട്ടറി അനില വി. പി നന്ദിയും പറഞ്ഞു. വെബ്സൈറ്റ് സാങ്കേതിക സഹായം നിർവഹിച്ചത് ഊരാളുങ്കൽ സൈബർ പാർക്കിലെ സെനോ ടെക്‌നോലോജീസാണ്.