ബാലുശ്ശേരി : കോട്ടൂർ പഞ്ചായത്തിലെ പാലോളിയിൽ നിരപരാധികളെ വേട്ടയാടുന്ന

പൊലീസ് നടപടിക്കെതിരെ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തുവാൻ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചു. എസ്.ഡി.പി.ഐ സ്ഥാപിച്ച ബോർഡ് തകർത്ത സംഭവവുമായി ബന്ധപ്പെട്ട കേസിൽ നിരപരാധികളായ മുസ്ലിലീഗ് പ്രവർത്തകരെ വേട്ടയാടുന്ന പൊലീസ് നിലപാടിനെതിരെയാണ് മുസ്ലിം ലീഗ് പ്രതിഷേധ മാർച്ച് നടത്തുന്നത്. രാവിലെ 10 മണിക്ക് സംസ്ഥാന മുസ്ലിം യൂത്ത്ലീഗ് ജനറൽ സെക്രട്ടറി പി .ക ഫിറോസ് ഉദ്‌ഘാടനം ചെയ്യും.സാജിദ് കോറോത് അദ്ധ്യക്ഷത വഹിച്ചു .
നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ലാടനം ചെയ്തു. വി.കെ.സി ഉമ്മർ മൗലവി, എം.പോക്കർ കുട്ടി ,എം.കെ അബ്ദുസ്സമദ്, പി.എച്ച് ഷമീർ , അനസ് അൻവർ ,അൽത്താഫ് ഹുസൈൻ,അഷ്‌റഫ് പുതിയപ്പുറം,എം.പി ഹസ്സൻകോയ ,കെ.അമ്മദ് കോയ ബപ്പൻകുട്ടി നടുവണ്ണൂർ , വി.കെ.സി .ഉമർ മൗലവി ,കെ.അബ്ദുൽമജീദ് , ചേലേരി മമ്മുക്കുട്ടി ,എം.കെ .ജലീൽ,കെ.അലി,ഹക്കിം,സിറാജ് നടുവണ്ണൂർ,പി.സി അബൂബക്കർ , വി.കെ ഇസ്മായീൽ,കെ.അബ്ദുറഹിമാൻ,പി.കെ ഹമീദ് ഹാജി പ്രസംഗിച്ചു.