പേരാമ്പ്ര : പേരാമ്പ്ര കൃഷി ഭവൻ ഞാറ്റുവേല ചന്ത പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എം. റീന അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ജോന പി, വിനോദൻ തിരുവോത്ത്, അമ്പിളി ,അർജുൻ കറ്റയാട്ട് എന്നിവർ പ്രസംഗിച്ചു അസി. കൃഷി ഓഫീസർ ജയേഷ് ഇ.ആർ നന്ദി പറഞ്ഞു. പച്ചക്കറി വിത്ത്, ജൈവവളം, തൈകൾ എന്നിവ വിതരണം ചെയ്തു.