img20220628
തോട്ടുമുക്കത്ത് ഉന്നത വിജയികളെ അനുമോദിക്കുന്ന ചടങ്ങിൽ ഉപഹാരം നൽകുന്നു

മുക്കം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉയർന്ന ഗ്രേഡ് നേടിയവരെ സി.പി.ഐ. തോട്ടുമുക്കം ബ്രാഞ്ച് കമ്മിറ്റിയും എ.ഐ.വൈ.എഫ് തോട്ടുമുക്കം യൂണിറ്റ് കമ്മിറ്റിയും ചേർന്ന് അനുമോദിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മറ്റി അംഗം അഡ്വ. കെ.കെ.സമദ്‌ ഉദ്ഘാടനം നടത്തുകയും ഉപഹാരം നൽകുകയും ചെയ്തു. വി.കെ.അബുബക്കർ അദ്ധ്യക്ഷത വഹിച്ചു. വി.എ.സബാസ്റ്റ്യൻ, അസീസ് കുന്നത്ത്, പി.കെ.രതീഷ്, എം.കെ.ഉണ്ണിക്കോയ, നിഖിൽ ബിജു, ഹുസൈൻ ബാപ്പു എന്നിവർ പ്രസംഗിച്ചു.