ബാലുശ്ശേരി: വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് ബി.ജെ.പി ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരി ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
ബി.ജെ.പി ജില്ലാ സെക്രട്ടറി ഷൈനി ജോഷി പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം ഭാരവാഹികളായ പ്രജീഷ് കിനാലൂർ, പ്രമോദ് ശിവപുരം, സി.മോഹനൻ, നിഖിൽ കുമാർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് രതീഷ് ആർ.ബി, ശിവൻ കണ്ണങ്കോട്, സജിത്ത് ലാൽ, ജയപ്രസാദ്, സുധി തത്തമ്പത്ത് എന്നിവർ നേതൃത്വം നൽകി.