വടകര: ഓർക്കാട്ടേരിയിലെ ജ്വല്ലറികളിൽ നിന്നും സ്വർണാഭരണങ്ങളുമായി മുങ്ങിയ പ്രതിയെ പിടികൂടി. മഹാരാഷ്ട്ര സ്വദേശി മയൂർ അർജുൻ ഗോഡ്ഗെയാണ് എടച്ചേരി പൊലീസിന്റെ പിടിയിലായത്. ഓർക്കാട്ടേരിയിലെ സിറാജ്, എസ്.ആർ ജ്വല്ലറികളിൽ നിന്നുമായി നൂറ് ഗ്രാo സ്വർണാഭരണങ്ങളുമായാണ് ഇയാൾ കടന്നുകളഞ്ഞത്. ആഭരണങ്ങൾ പോളിഷ് ചെയ്യുന്നതിനായി കൈപ്പറ്റിയതായിരുന്നു സ്വർണം. 2021 ലാണ് കേസിനാസ്പദമായ സംഭവം. ഓർക്കാട്ടേരിയിൽ ഇതിനു മുമ്പും ഇത്തരത്തിൽ തട്ടിപ്പ് അരങ്ങേറിയിരുന്നു