കുറ്റ്യാടി: അമ്പലക്കുളങ്ങര കോൺഗ്രസ് ഓഫീസിന് സമീപത്തെ നടപ്പാതയിലെ മൂടാത്ത സ്ലാബ് യാത്രക്കാർക്ക് ഭീഷണിയാകുന്നു. മാസങ്ങൾക്ക് മുമ്പ് കേബിൾ നന്നാക്കാനാണ് സ്ലാബ് നീക്കം ചെയ്തതെന്നാണ് നാട്ടുകാർ പറയുന്നത്. സ്കൂൾ കുട്ടികളടക്കം നടന്ന് പോകുന്ന പാതയായ ഇവിടെ തെരുവ് വിളക്കുകളും ഇല്ല. അപകട ഭീഷണി ഉയർത്തുന്ന സ്ലാബ് എത്രയും പെട്ടെന്ന് മൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് അമ്പലക്കുളങ്ങര ടൗൺ കോൺഗ്രസ് യോഗം ആവശ്യപ്പെട്ടു. ബീനീഷ് അമ്പലക്കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. എലിയാറ ആനന്ദൻ ,എം.ടി. രവീന്ദ്രൻ ,എം.സി.കൃഷ്ണൻ , കെ. അനന്തൻ, എം.സി.ശശി, നീ ശോഭ് ചീളിൽ എന്നിവർ പ്രസംഗിച്ചു.