കോഴിക്കോട്: സാവിത്രിദേവി സാബു മെമ്മോറിയൽ സംസ്ഥാന ജൂനിയർ ബാഡ്മിന്റൺ
ടൂർണമെന്റ് നാളെ ആരംഭിക്കും. ദേവഗിരി ഇൻഡോർ സ്റ്റേഡിയത്തിൽ ജൂലായ് അഞ്ച് വരെ നീണ്ടുനിൽക്കും.
ജൂലായ് ഒന്നിന് വൈകിട്ട് ആറിന് എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. അണ്ടർ17, അണ്ടർ19 വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം നടക്കുന്ന മത്സരങ്ങളിൽ 600 താരങ്ങൾ പങ്കെടുക്കും. രാവിലെ 9 മുതൽ രാത്രി 10 മണി വരെ അഞ്ച് ഗ്രൗണ്ടുകളിലാണ് മത്സരം. ജില്ലാ ബാഡ്മിന്റൺ അസോ. പ്രസിഡന്റ് സഞ്ജീവ് സാബു, കൺവീനർ പി.എം.മുഹമ്മിൽ, ജോ.സെക്രട്ടറി എ.വി.ബിനോയ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.