1
അറസ്റ്റിലായ വീട്ടുടമ പ്രബീഷ് .

കൊയിലാണ്ടി: 12 അംഗ ചീട്ടു കളിസംഘം പിടിയിൽ. വിയ്യൂർ രാമതെരുവിലെ ബാല വിഹാറിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് 3,63, 050 രൂ പയും പിടിച്ചെടുത്തു. കൂടാതെ വീട്ടിന്റെ മുകൾ നിലയിൽ നിന്ന് 45 ലിറ്റർ വാഷും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വീട്ടുടമയായ പ്രബീഷിനെ (35)അറസ്റ്റ് ചെയ്തു. സി.ഐ. എൻ സുനിൽ കുമാറിന് ലഭിച്ചരഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തി പരിശോധനയിലാണ് ഇവർ പിടിയിലായത്. എസ്.ഐ.മാരായ എം.എൻ അനൂപ്, രഘു, എ.എസ്.ഐ അഷറഫ്, സി.പി. ഒ.സിനു രാജ്, ഷെറിൻ രാജു, അജയ് രാജ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. എസ്.ഐമാരായ എൻ. ബാബുരാജ്, പി ഗിരീഷ് കുമാർ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.