കുന്ദമംഗലം: കാരന്തൂരിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.ചെലവൂർ ഭരതൻ ബസാർ കാരങ്കിലാത്ത് പരേതനായ ഇബ്രാഹിമിന്റെ മകൻ ജംഷീർ (29) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ കാരന്തൂർ തുറയിൽ കടവിന് സമീപം ദേശീയപാതയിലാണ് അപകടം. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ എതിർ ദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നിലെ രാവിലെയാണ് അന്ത്യം. ബൈക്കിൽ ഇടിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ട ലോറിയിൽ ഇടിച്ചാണ് നിന്നത്. കാറിലുണ്ടായിരുന്ന യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കുന്ദമംഗലം പൊലീസും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ലൈലയാണ് മാതാവ്. സഹോദരി.ജാസ്മിൻ.