1
മാവൂർ പൊലീസിന്റെയും കാലിക്കറ്റ് റോട്ടറി സൈബർ സിറ്റി, ആസ്റ്റർ വൊളണ്ടിയേഴ്സ് എന്നിവരുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൽ നിന്നും

മാവൂർ: മാവൂർ പൊലീസിന്റെയും കാലിക്കറ്റ് റോട്ടറി സൈബർ സിറ്റി, ആസ്റ്റർ വൊളണ്ടിയേഴ്സ് എന്നിവരുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മാവൂർ പൊലീസ് സ്റ്റേഷൻ പരിസരത്തു നടന്ന ക്യാമ്പ് കോഴിക്കോട് ഡെപ്യൂട്ടി കമ്മിഷണർ ആമോസ് മാമൻ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് സന്നാഫ് പാലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ് ഗവർണ്ണർ ഡോ. രാജേഷ് സുബാഷ് മുഖ്യാതിഥിയായി. മെഡിക്കൽ കോളജ് സബ്ബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ കെ. സുദർശൻ, മാവൂർ പൊലീസ് ഇൻസ്പെക്ടർ കെ.വിനോദൻ തുടങ്ങിയവർ പ്രസംഗിച്ചു.