ഫറോക്ക്: വൈക്കം മുഹമ്മദ് ബഷീറിന്റെ 28-ാം ചരമവാർഷികദിനമായ ജൂലൈ അഞ്ചിന്
യുവകലാസാഹിതിയുടെ ആഭിമുഖ്യത്തിൽ ഫറോക്കിൽ ബഷീർ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. വൈകിട്ട് 5 മണിക്ക് വ്യാപാരഭവൻ ഹാളിൽ നടക്കുന്ന സമ്മേളനം യുവ കലാ സാഹിതി സംസ്ഥാന പ്രസിഡന്റും കവിയുമായ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഇപ്റ്റ ദേശീയ ഉപാധ്യക്ഷൻ ടി.വി.ബാലൻ, എഴുത്തുകാരായ എ.പി കുഞ്ഞാമു, ഡോ.ശരത് മണ്ണൂർ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും. പ്രസിഡന്റ് എം.എ ബഷീർ
സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കും.