കുറ്റ്യാടി: കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ആരോഗ്യ മേളയുടെ പ്രചരണാർത്ഥം കുന്നുമ്മൽ ബ്ലോക്കിലെ പഞ്ചായത്തുകളിൽ വിവിധപരിപാടികൾ സംഘടിപ്പിച്ചു. കുറ്റ്യാടിയിൽ നടന്ന സൈക്കിൾ റാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി ഫ്ലാഗ് ഒഫ് നടത്തി ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.മോഹൻദാസ്, ജെ.എച്ച്ഐമാരായ അബ്ദുൾ സലിം ,പ്രേമൻ, ഷബീഖ് മുക്കത്ത് എന്നിവർ നേതൃത്വം നൽകി. എം.ഐ.യു.പി.കുറ്റ്യാടി ഗവ. ഹൈസ്ക്കൂളിലെയും വിദ്യാർത്ഥികൾ സൈക്കിൾ റാലിയിൽ അണി ചേർന്നു. നരിപ്പറ്റ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന കോൽക്കളി പ്രസിഡന്റ് ബാബു കാട്ടാളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ എൻ.കെ.ലീല എന്നിവർ നേതൃത്വം നൽകി.