sea
ശക്തമായ മഴയെ തുടർന്ന് കോഴിക്കോട് കോതി അഴിമുഖത്ത് തിരയുയർന്നപ്പോൾ.

കോഴിക്കോട്: മഴ കനത്തുപെയ്തതോടെ നഗരത്തിലെ റോഡുകൾ വെള്ളക്കെട്ടിലായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കടൽക്ഷോഭവും രൂക്ഷമായി. ട്രോളിംഗ് നിരോധന സമയമായതിനാൽ ആളുകൾ കടലിൽപോകാത്തത് ആശ്വാസം. നഗരത്തിലെ വെള്ളക്കെട്ട് കാരണം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത് സ്‌കൂൾ കുട്ടികളെയടക്കമുള്ളവരെ പെരുവഴിയിലാക്കി. രാവിലെ മുതൽ ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കനത്തമഴയായിരുന്നു. മലയോരമേഖലകളിലെല്ലാം പരക്കെ നാശമുണ്ടായിട്ടുണ്ട്. നഗരത്തിൽ പതിവുപോലെ സ്‌റ്റേഡിയംകോർണർ-ചിന്താവളപ്പ്‌റോഡ്, മാവൂർ റോഡ്, മാനാഞ്ചിറ കിഡ്‌സൺ കോർണർ പരിസരം എന്നിവിടങ്ങളിലെല്ലാം വലിയ വെള്ളക്കെട്ടാണ്. ബൈക്ക് യാത്രികരും ഓട്ടോകളുമെല്ലാം വെള്ളക്കെട്ടിൽ വലഞ്ഞു. ചിന്താവളപ്പിൽ ചില വണ്ടികൾ വെള്ളം കയറി ഓഫായിപ്പോയ സംഭവവുമുണ്ടായി.
മലയോരമേഖലയിലും വടകര, കൊയിലാണ്ടി, നാദാപുരം, പേരാമ്പ്ര ഭാഗങ്ങളിലുമെല്ലാം കനത്തമഴ തുടരുകയാണ്. മഴക്കാല പൂർവശുചീകരണം ഇത്തവണ വൈകിയതിനാൽ ഓടകൾ യഥാസമയം വൃത്തിയാക്കാത്തതും അതുമൂലം ഒഴുക്ക് തടസപ്പെട്ടതുമാണ് ഇത്തവണത്തെ വെള്ളക്കെട്ടിന് പ്രധാന കാരണം. രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള ബൈപ്പാസ് ആറുവരിപ്പാതയാക്കലിന്റെ ഭാഗമായി വലിയതോതിൽ വയലുകളും പറമ്പുകളുമെല്ലാം മണ്ണിട്ട് നികത്തിയതും ഓടകളും തോടുകളുമെല്ലാം മണ്ണുവീണ് മൂടിയതുമെല്ലാം വെള്ളക്കെട്ടിന് ആക്കം കൂട്ടിയിട്ടുണ്ട്. കടൽക്ഷോഭത്തിൽ വലിയ നാശങ്ങളൊന്നുമുണ്ടായിട്ടില്ലെങ്കിലും മുഖദാർ, ബേപ്പൂർ, പള്ളിക്കണ്ടി, വെള്ളയിൽ, ഭട്ട് റോഡ്, വരയ്ക്കൽ, എലത്തൂർ ഭാഗങ്ങളിലെല്ലാം കടൽക്ഷോഭം രൂക്ഷമായതായാണ് റിപ്പോർട്ട്.

കാ​ല​വ​ർ​ഷം​;​ ​ക​ൺ​ട്രോൾ
റൂ​മു​ക​ൾ​ ​തു​റ​ന്നു

കോ​ഴി​ക്കോ​ട്:​ ​കാ​ല​വ​ർ​ഷം​ ​ശ​ക്തി​ ​പ്രാ​പി​ച്ച​തി​നാ​ൽ​ ​അ​ടു​ത്ത​ ​മൂ​ന്നു​ദി​വ​സം​ ​ജി​ല്ല​യി​ൽ​ ​വ്യാ​പ​ക​ ​മ​ഴ​യ്ക്ക് ​സാ​ദ്ധ്യ​ത.​ ​ഒ​റ്റ​പ്പെ​ട്ട​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​പ്ര​ത്യേ​കി​ച്ച് ​തീ​ര​ദേ​ശ​ ​മേ​ഖ​ല​ക​ളി​ൽ​ ​ക​ന​ത്ത​ ​മ​ഴ​യ്ക്ക് ​സാ​ദ്ധ്യ​ത​യു​ണ്ടെ​ന്ന് ​കാ​ലാ​വ​സ്ഥാ​ ​നി​രീ​ക്ഷ​ണ​ ​കേ​ന്ദ്രം​ ​അ​റി​യി​ച്ചു.​ ​മ​ഴ​ക്കെ​ടു​തി​ ​മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​ജി​ല്ല​യി​ൽ​ 24​ ​മ​ണി​ക്കൂ​റും​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​എ​മ​ർ​ജ​ൻ​സി​ ​ക​ൺ​ട്രോ​ൾ​ ​റൂ​മു​ക​ൾ​ ​ആ​രം​ഭി​ച്ചു.​ ​ജി​ല്ലാ​ ​എ​മ​ർ​ജ​ൻ​സി​ ​ഓ​പ്പ​റേ​ഷ​ൻ​ ​സെ​ന്റ​ർ​ 0495​ 2371002.​ ​ടോ​ൾ​ ​ഫ്രീ​ 1077.​ ​താ​ലൂ​ക്ക് ​അ​ടി​സ്ഥാ​ന​ത്തി​ലും​ ​എ​മ​ർ​ജ​ൻ​സി​ ​ഓ​പ്പ​റേ​ഷ​ൻ​ ​സെ​ന്റ​റു​ക​ൾ​ ​പ്ര​വ​ർ​ത്തി​ക്കും.​ ​കോ​ഴി​ക്കോ​ട് ​-04952372967,​ ​കൊ​യി​ലാ​ണ്ടി​ ​-0496​ 2623100,​ 0496​ 2620235,​ ​വ​ട​ക​ര​ ​-0496​ 2520361,​ ​താ​മ​ര​ശ്ശേ​രി​-​ 0495​ 2224088.