കുന്ദമംഗലം: വെളൂർ തിയേറ്റേഴ്സിന്റെ ജനൽചില്ലുകൾ സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് കൂട്ടായ്മ സംഘടിപ്പിച്ചു. വെളൂർ തിയേറ്റേഴ്സ് ഓഫീസിൽ ചേർന്ന കൂട്ടായ്മ വ്യവസായ വകുപ്പ് ഡെപ്യൂട്ടി ഡയരക്ടർ ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഷിബിൻ ലാൽ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.രാജൻ, കെ.പ്രേമരാജൻ, എം.കെ.സുഭാഷ് ,ജയപ്രകാശൻ, കെ.ഭാസ്കരൻ, സായൂജ്, വിപിൻദാസ് എന്നിവർ പ്രസംഗിച്ചു.