league
league

കോഴിക്കോട്: കേന്ദ്ര സർക്കാറിനെതിരെ യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ റാലി ആറിന് കോഴിക്കോട്ട് നടക്കും. മുതലക്കുളം മൈതാനിയിൽ വൈകീട്ട് മൂന്നിന് നടക്കുന്ന പൊതുസമ്മേളനത്തിൽ എം.പിമാരായ ശശി തരൂർ, ഇ.ടി.മുഹമ്മദ് ബഷീർ എന്നിവർ പ്രസംഗിക്കും.

ജനാധിപത്യ മാർഗത്തിൽ പ്രതികരിക്കുന്നവരെ പ്രതികളാക്കുന്ന പ്രവണത ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തിലാണ് മുസ്‌ലിം യൂത്ത് ലീഗ് ഇങ്ങനെയൊരു പ്രതിഷേധ റാലി സംഘടിപ്പിക്കുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ.ഫിറോസും പറഞ്ഞു.