 
കുന്ദമംഗലം: കാരന്തൂർ മർകസ് കോളേജിലെ ഓറിയന്റൽ ലാംഗ്വേജ് ഡിപ്പാർട്മെന്റ് ലഹരി വിരുദ്ധ സെമിനാർ നടത്തി. കേരള മദ്യ നിരോധന സമിതി പ്രസിഡന്റ് പ്രൊഫ.ടി.എം.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മനോഹരമായ വിദ്യാർത്ഥി കാലം ലഹരിയെന്ന മഹാ വിപത്തിന് അടിമപ്പെടുത്താൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ പ്രൊഫ.ഉമർ ഫാറൂഖ് ഉദ്‌ഘാടനം ചെയ്തു. അറബി വിഭാഗം തലവൻ പ്രൊഫ.അബ്ദുൽ ഖാദർ പ്രസംഗിച്ചു. മലയാളം വിഭാഗം തലവൻ വിനോദ് കുമാർ കെ.കെ സ്വാഗതവും ഹിന്ദി വിഭാഗം തലവൻ ഷിബിൻ കുമാർ നന്ദിയും പറഞ്ഞു.