കൊയിലാണ്ടി: നഗരത്തിലെ കച്ചവടസ്ഥാപനങ്ങളിൽ നിന്ന് ഹരിത കർമ്മസേന ശേഖരിക്കുന്ന വിവിധ മാലിന്യങ്ങൾ മേൽപ്പാലത്തിന് സമീപം റെയിൽവെസ്ഥലത്തു തള്ളുന്നതായി പരാതി. ഇത് പരിസരത്തെ വീട്ടുകാർക്ക് വലിയ പ്രയാസ മുണ്ടാക്കുന്നത്. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഫ്രൂട്ട് സ്റ്റാൾ എന്നിവിടങ്ങളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യമാണ് ഇവിടെ തള്ളുന്നത്. പുലർച്ചെ മാലിന്യങ്ങൾ പെട്രോൾ ഉപയോഗിച്ച് കത്തിച്ച് കളയുകയാണ് ചെയ്യാറ്. അന്തരീക്ഷം കോടമഞ്ഞ് പോലെ പുകയാൽ മൂടപ്പെട്ട അവസ്ഥയാണന്ന് സമീപത്തെ വീട്ടുകാർ പറഞ്ഞു. മഴ
പെയ്യുന്നതോടെ - മാലിന്യം അളിഞ്ഞൊഴുകുന്നതും ഭീഷണിയാണ്. നേരത്തെ റെയിൽവെ ഉദ്യോഗസ്ഥർ ഇവിടെ മാലിന്യം തള്ളുന്നത് തടഞ്ഞിരുന്നു.