മുക്കം : മുസ്ലീംലീഗ് തിരുവമ്പാടി നിയോജക മണ്ഡലം നേതൃ ശിബിരം നാളെ മുരിങ്ങമ്പുറായി ഉദയഗിരി ഓഡിറ്റോറിയത്തിലെ സി. മോയിൻകുട്ടി സാഹിബ് നഗറിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 9 മണിക്കാരംഭിക്കുന്ന ശിബിരത്തിൽ അഡ്വ.കെ.എൻ.എ. ഖാദർ, മിസ്ഹബ് കീഴരിയൂർ, അബൂട്ടി ശിവപുരം എന്നിവർ ക്ലാസെടുക്കും. ഭാവി പ്രവർത്തന കർമപദ്ധതി അംഗീകരിക്കും. നാനൂറോളം പ്രതിനിധികൾ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ സി.കെ.കാസിം, ജന. കൺവീനർ കെ.വി അബ്ദുറഹിമാൻ, കോ ഓർഡിനേറ്റർ സി.എ മുഹമ്മദ് എന്നിവർ പങ്കെടുത്തു.