കോട്ടയം: സ്‌നേഹക്കൂട് അഭയമന്ദിരം കേരള അസോസിയേഷൻ വാഷിംഗ്ടൺ ചാരിറ്റി യൂത്ത് ക്ലബിന്റെയും കെയർ ആന്റ് ഷെയറിന്റെയും സഹായത്തോടെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. തോമസ് ചാഴിക്കാടൻ എം.പി വിതരണോദ്ഘാടനം നിർവഹിച്ചു. സ്‌നേഹക്കൂട് ഡയറക്ടർ നിഷാ സ്‌നേഹക്കൂട് അദ്ധ്യക്ഷത വഹിച്ചു. കേരള അസോസിയേഷൻ വാഷിംഗ്ടൺ ചാരിറ്റി പ്രസിഡന്റ് സന്തോഷ് നായർ, കുടമാളൂർ മേജർ മുത്തിയമ്മ എപ്പിസ്‌ക്കോപ്പി പള്ളി ആർച്ച് പ്രീസ്റ്റ് റവ. ഡോ: മാണി പുതിയിടം തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു. കൗൺസിലർമാരായ അഡ്വ : ഷീജ അനിൽ, സിൻസി പാറയിൽ, ഡോ. സോന പി ആർ, മുൻ പബ്ലിക് പ്രോസിക്യൂട്ടർ സജയൻ ജേക്കബ്, കോട്ടയം അച്ചായൻസ് ജൂവലേഴ്‌സ് ഉടമയും ജീവകാരുണ്യ പ്രവർത്തകനുമായ ടോണി വല്ല്യേലിൽ തുടങ്ങിയവർ സംസാരിച്ചു. സ്‌നേഹക്കൂട് സെക്രട്ടറി ബി.കെ അനുരാജ് സ്വാഗതവും എക്‌സിക്യൂട്ടീവ് മെമ്പർ അന്ന മറിയം ജോർജ് നന്ദിയും പറഞ്ഞു.