കാഞ്ഞിരപ്പള്ളി: എസ്.എൻ.ഡി.പി യോഗം പാലപ്ര 1496ാം നമ്പർ ശാഖയിലെ ഗുരുകൃപാ യൂണിറ്റിലെ വിദ്യാർത്ഥികൾക്കുള്ള പഠന സാമഗ്രഹികൾ വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മഞ്ചു മോഹനന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശാഖാ പ്രസിഡന്റ് സുരേന്ദ്രൻ കൊടിത്തോട്ടം വിതരണോദ്ഘാടനം നിർവഹിച്ചു. ഹേഷ് കൊട്ടാരം, ധന്യാ ഹേഷ് എന്നിവർ പ്രസംഗിച്ചു.
ചിത്രം- എസ്.എൻ.ഡി.പി യോഗം പാലപ്ര 1496ാം നമ്പർ ശാഖ ഗുരുകൃപ യൂണിറ്റിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കുള്ള പഠന സാമഗ്രഹികൾ പ്രസിഡന്റ് സുരേന്ദ്രൻ കൊടിത്തോട്ടം വിതരണം ചെയ്യുന്നു