കോട്ടയം: എം.ജി സർവകലാശാലയിൽ സർവീസിൽ നിന്നും വിരമിച്ച എംപ്ലോയീസ് യൂണിയൻ അംഗങ്ങൾക്ക് സർവകലാശാലാ അസംബ്ലി ഹാളിൽ ചേർന്ന യോഗത്തിൽ യാത്രയയപ്പ് നൽകി. കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് യോഗം ഉദ്ഘാടനം ചെയ്തു. എംപ്ലോയീസ് യൂണിയന്റെ മുൻ വൈസ് പ്രസിഡന്റും ഫെഡറേഷൻ ഓഫ് ഓൾ കേരളാ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് (എഫ്.യു.ഇ.ഒ) മുൻ സംസ്ഥാന സെക്രട്ടറിയുമായ കെ. ഷാനവാസ്, സെക്ഷൻ ഓഫീസർ(എച്ച്.ജി ) യൂണിയൻ ജോയിന്റ് സെക്രട്ടറി എം.ജെ ആന്റണി, മുതിർന്ന അംഗങ്ങളായ ജോയിന്റ് രജിസ്ട്രാർ എം.എ ബിന്ദു, ഡെപ്യൂട്ടി രജിസ്ട്രാർ ജെസ്സി സെബാസ്റ്റ്യൻ, ഡെപ്യൂട്ടി രജിസ്ട്രാർ എൻ. പ്രതാപൻ, ഡെപ്യൂട്ടി രജിസ്ട്രാർ ടി.കെ ശൈലജാദേവി, അസിസ്റ്റന്റ് രജിസ്ട്രാർ മിനി ജോർജ്, അസിസ്റ്റന്റ് രജിസ്ട്രാർ ബെന്നി കുര്യാക്കോസ്, സെക്ഷൻ ഓഫീസർ (എച്ച്.ജി) ജയശ്രീ ഗോപിനാഥ്, സെക്ഷൻ ഓഫീസർ (എച്ച്.ജി) ഫിലിപ്പ് അഗസ്റ്റിൻ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ ജോസ് ജോർജ്, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ എ. യേശുദാസൻ, ക്ലറിക്കൽ അസിസ്റ്റന്റ് ടി. ലീലാമ്മ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.
എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് വി.എസ് ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് കെ.ജി ഹരിദാസ്, യൂണിയൻ ജനറൽ സെക്രട്ടറി എൻ.മഹേഷ്, ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രദീപ്, യൂണിയൻ നേതാക്കളായ എൻ.എസ് മേബിൾ, നവീൻ എൻ. ജോസ് മാത്യു, എസ്. സുജ, കെ.കാമരാജ് എന്നിവർ പങ്കെടുത്തു.