ചങ്ങനാശേരി: ചങ്ങനാശേരി ലെൻസ് ഫെഡ് എൻജിനീയേഴ്‌സ് ആന്റ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ ചങ്ങനാശേരി ഏരിയാ കമ്മിറ്റി ചങ്ങനാശേരി പെരുന്ന ഗവ. എൽ.പി സ്‌കൂളിൽ ഒന്നാം ക്ലാസിൽ ചേർന്ന എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. വരും ദിവസങ്ങളിൽ പരിസര ശുദ്ധീകരണം, ഫലവൃക്ഷതൈകളുടെ നടീൽ മുൻ വർഷങ്ങളിൽ നട്ടുപിടിപ്പിച്ച മരങ്ങളുടെ പരിപാലനം, പരിസ്ഥിതി ബോധവത്ക്കരണം എന്നിവ നടക്കും. ഏരിയ പ്രസിഡന്റ് ജയിംസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് റെജീന അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി നെജിമോൻ പി.എ., ട്രഷറർ ജോസഫ് എ.എ., സംസ്ഥാന കമ്മറ്റി അംഗം ജോഷി സെബാസ്റ്റ്യൻ, നാരായണശർമ്മ, ഷബ്‌ന, സെബാസ്റ്റ്യൻ, ജോസ്‌മോൻ, ചെറിയാൻ, ലെൻസ്‌ഫെഡ് അംഗങ്ങൾ, അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.