മുണ്ടക്കയം: മുരിക്കുംവയൽ വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവവും നവീകരിച്ച നടപ്പാലം ഉദ്ഘാടനവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പി.ടി.എ പ്രസിഡന്റ് സിജു കൈതമറ്റം അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജ് രാജേഷ് എം പി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ വി.കെ പുഷ്പകുമാരി, ഹെഡ്മാസ്റ്റർ പ്രസാദ് പി.കെ തുടങ്ങിയവർ നേതൃത്വം നൽകി.