കോട്ടയം: കങ്ങഴ പത്തനാട് ശ്രീ മഹാപരാശക്തി ഭദ്രവിളക്ക് കർമ്മസ്ഥാനത്തെ സർവൈശ്വര്യപൂജയും പഠനോപകരണ വിതരണവും 5ന് കർമ്മസ്ഥാനത്ത് നടക്കും. ആയിരത്തൊന്ന് വിദ്യാർത്ഥികൾക്ക് കർമ്മസ്ഥാനം നൽകുന്ന പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം സീരിയൽ താരം അനൂപും ബി.എൽ.എം സൊസൈറ്റി എ.ജി.എം ജ്യോതി പ്രകാശും ചേർന്ന് നിർവഹിക്കും. കടയനിക്കാട് ഗവ.എൽ.പി.എസ്. ഹെഡ്മിസ്ട്രസ് സോഫിയാമ്മ വർഗീസ് ആദ്യ കിറ്റ് ഏറ്റുവാങ്ങും.