പാലാ: കുട്ടികളിൽ ആവേശമുയർത്തി പാലാ നിയോജകമണ്ഡലത്തിലെ വിവിധ സ്‌കൂളുകളിൽ ആഘോഷമായ പ്രവേശനോത്സവം.

നിയോജകമണ്ഡലത്തിലെ വിവിധ സ്‌കൂളുകളിൽ നടന്ന പ്രവേശനോത്സവ ചടങ്ങ് മാണി സി കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

പാലാ സബ് ജില്ലാതല പ്രവേശനോത്സവ ഉദ്ഘാടനം പ്ലാശനാൽ ഗവ.എൽ പി സ്‌കൂളിൽ മാണി സി കാപ്പൻ എം.എൽ.എ നിർവഹിച്ചു. തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് അദ്ധ്യക്ഷത വഹിച്ചു.

അളനാട് ഗവ.യു.പി സ്‌കൂളിൽ സംഘടിപ്പിച്ച പ്രവേശനോത്സവത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് ചെറിയാൻ വേരനാനി, അനുമോൾ തോമസ്, ഡോ രാജു ഡി കൃഷ്ണപുരം, സോമൻ തച്ചേട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

വിളക്കുമാടം ശ്രീഭദ്രാ വിദ്യാനികേതൻ സ്‌കൂളിലെ പ്രവേശനോത്സവ ചടങ്ങിൽ വിദ്യാലയ സമിതി പ്രസിഡന്റ് ജിനു ഭാസ്‌കരൻ അദ്ധ്യക്ഷത വഹിച്ചു. വീതസംഗാനന്ദജി മഹരാജ് അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല, എസ് ജയസൂര്യൻ, സി ടി രാജൻ, ഹെഡ്മിസ്ട്രസ് ഓമന വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു. സ്വാഗത നൃത്തവും കഥകളി ആവിഷ്‌ക്കരവും സംഘടിപ്പിച്ചു.


ഫോട്ടോ അടിക്കുറിപ്പ്

1. വിളക്കുമാടം ശ്രീഭദ്രാ വിദ്യാനികേതൻ സ്‌കൂളിലെ പ്രവേശനോത്സവം മാണി സി കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.