പാലാ. മുപ്പതിലധികം പൊലീസ് ഉദ്യോഗസ്ഥരാണ് ഇന്നലെ പാലായിലും സമീപപ്രദേശത്തുമുള്ള വിവിധ സ്‌കൂളുകളിൽ കുട്ടികൾക്ക് കരുതലൊരുക്കി റോഡുകളിൽ നിലയുറപ്പിച്ചത്. എസ്.എച്ച്.ഒ, എസ്.ഐ എന്നിവരുടെ വാഹനങ്ങൾ കൂടാതെ പൊലീസിന്റെ മൊബൈൽ വാഹനങ്ങളും ട്രാഫിക്, ഹൈവേ പൊലീസ് വാഹനങ്ങളും നിരത്തിലിറങ്ങി കുട്ടികൾക്ക് സുരക്ഷയൊരുക്കി ഗതാഗതം ക്രമീകരിച്ചു. പാലാ നഗരം, പ്രവിത്താനം, ഭരണങ്ങാനം, കൊഴുവനാൽ തുടങ്ങിയ പ്രദേശങ്ങളിലെ പ്രധാന സ്‌കൂളുകൾക്ക് മുമ്പിലും പൊലീസിന്റെ സേവനം ഉറപ്പാക്കിയിരുന്നു. സ്‌കൂളുകൾ കേന്ദ്രീകരിച്ച് പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു.