അതിരമ്പുഴ : ഗ്രാമപഞ്ചായത്ത് സി.ഡി.എസ് കുടുംബശ്രീ ജെൻഡർ റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തകർക്ക് ഇരുചക്രവാഹന പരിശീലനം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
അതിരമ്പുഴ സെന്റ് മേരീസ് പള്ളി മൈതാനിയിൽ ആരംഭിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ അസിസ്റ്റന്റ് വികാരി ഫാ.ഗ്രിഗറി മേപ്പുറം, സിനിമാ നടൻ കോട്ടയം പുരുഷൻ, പഞ്ചായത്തംഗം ബേബിനാസ് അജാസ്, കുടുംബശ്രീ ചെയർപേഴ്‌സൺ ഷബീന നിസാർ, വൈസ് ചെയർപേഴ്‌സൺ ബീന സണ്ണി, ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ ഉഷാദേവി, ജി.ആർ.സി കൗൺസിലർ പുഷ്പ വിജയകുമാർ എന്നിവർ പ്രസംഗിച്ചു.