samram-

ചങ്ങനാശേരി. സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചാൽ കേരള ജനത വൻസാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജോസി സെബാസ്റ്റ്യൻ പറഞ്ഞു. മാടപ്പള്ളിയിലെ സമരപന്തലിൽ കോൺഗ്രസ് തൃക്കൊടിത്താനം മണ്ഡലം കമ്മിറ്റി നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരസമിതി ജില്ലാ ചെയർമാൻ ബാബുകുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. വി.ജെ.ലാലി,മോട്ടി മുല്ലശ്ശേരി, മിനി കെ.ഫിലിപ്പ്, ബാബു രാജേന്ദ്രൻ, എ.ജി സനൽ കുമാർ, കെ.എ ജോസഫ്, ഡി. സുരേഷ്, പി.ജെ ആന്റണി, സനൽ മാടപ്പാട്, എസ്. ബാലസുന്ദരം, ടോമി ജോസഫ്, സിബിച്ചൻ മുട്ടത്തേട്ട്, ബേബിച്ചൻ മറ്റത്തിൽ, സി.കെ.വിനോദ് എന്നിവർ പങ്കെടുത്തു.