കോട്ടയം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ (ഐ.ഐ.എം.സി) അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള വിവിധ ജേർണലിസം പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെൻട്രൽ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് വഴിയാണ് പ്രവേശനം.. കോട്ടയം പാമ്പാടി സെന്ററിലേക്കുള്ള മലയാളം, ജേർണലിസം പി.ജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ പ്രത്യേകം
നടത്തും.. അപേക്ഷാ ഫോമുകൾ ഐ.ഐ.എം.സി വെബ്‌സൈറ്റിൽ (www.iimc.gov.in) ലഭ്യമാകും. വിശദ വിവരങ്ങൾക്ക് 98180055990 (മൊബൈൽ), 9871182276 (വാട്ട്സ് ആപ്പ് മെസ്സേജ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടണം