കോട്ടയം: മണിക്കൂറുകളുടെ ഇടവേളയിൽ ചുങ്കം മെഡിക്കൽ കോളേജ് ബൈപാസിൽ തിരുവാറ്റ കവലയ്ക്ക് സമീപം രണ്ട് വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക് 12 ഓടെയാണ് ആദ്യ അപകടം. കുടയംപടി ഭാഗത്തു നിന്നും അമിതവേഗതയിലെത്തിയ കാർ നിയന്ത്രണംവിട്ട് മറ്റൊരു കാറിന്റെ പിന്നിലിടിച്ചശേഷം സ്‌കൂട്ടറിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണമായും തകർന്നു. സ്‌കൂട്ടർ യാത്രികന് നിസാര പരിക്കേറ്റു. മൂന്നരയോടെ കാർ സ്‌കൂട്ടറിലിടിച്ചാണ് രണ്ടാമത്തെ അപകടം. സ്‌കൂട്ടർ യാത്രക്കാരി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.