കോട്ടയം: തിയേറ്റർ, മ്യൂസിക്, ഫൈൻ ആർട്‌സ് എന്നീ മേഖലകളിലെ വ്യക്തികൾക്ക് നൽകുന്ന 2022ലെ അവാർഡ് പ്രഖ്യാപിച്ചു. തീയറ്റർ രംഗത്ത് നാടക സിനിമതാരം പ്രമോദ് വെളിയനാട്, മ്യൂസിക് രംഗത്ത് കർണ്ണാടക സംഗീതജ്ഞൻ കെ.ജെ ചക്രപാണി, ഫൈൻ ആർട്സ് രംഗത്ത് ഉദയകുമാർ എന്നിവർക്കാണ് അവാർഡ്. അന്തരിച്ച സംഗീതജ്ഞൻ ആലപ്പി രംഗനാഥിന്റെ സ്മരണാർത്ഥം ആത്മ ഏർപ്പെടുത്തിയ ഗുരുശ്രേഷ്ഠ പുരസ്‌കാരം മൃദംഗവിദ്വാനും സ്വാതി തിരുനാൾ കോളേജിലെ റിട്ട.പ്രൊഫസറുമായ കോട്ടയം ഉണ്ണികൃഷ്ണന് നൽകും. ആത്മയും കോട്ടയം വൈ.എം.സി.എയും സംയുക്തമായി 18 മുതൽ 21 വരെ കോട്ടയം വൈ.എം.സി.എ ഓപ്പൺ ഓഡിറ്റോറിയത്തിൽ ലോകസംഗീതദിനത്തോട് അനുബന്ധിച്ച് നടത്തുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. സംഗീതപരിപാടികളും പ്രഭാഷണങ്ങളും നടക്കും.