കോട്ടയം: കോടിമത സർവ്വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി വാർഷികത്തിന്റെ ഭാഗമായി ടൗൺ ഗവ.എൽ.പി സ്‌കൂളിലെ നവാഗതരായ കുട്ടികൾക്ക് ബാഗുകൾ വിതരണം ചെയ്തു. സഹകരണ അസി.രജിസ്ട്രാർ (ജനറൽ) രാജീവ് എം.ജോൺ വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് എസ്.ദേവരാജ് അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ കെ.പി രാജു, പി.എ അബ്ദുൾ സലീം, പി.കെ കമലമ്മ, ബാങ്ക് സെക്രട്ടറി സൂസി ആന്റണി, ഹെഡ്മിസ്ട്രസ് എ.സി പ്രീത, സുനിത എന്നിവർ പങ്കെടുത്തു.