പൊൻകുന്നം: എസ്.എൻ.ഡി.പി യോഗം 1044-ാം നമ്പർ ശാഖയിൽ പഠനോപകരണ വിതരണവും പഠനക്ലാസും നടന്നു. പ്രസിഡന്റ് ടി.എസ്.പ്രദീപ് തകടിയേൽ അദ്ധ്യക്ഷനായി. ഡോ.അനൂപ് വൈക്കം ക്ലാസ് നയിച്ചു. വൈസ് പ്രസിഡന്റ് എ.ആർ.സാഗർ, യൂണിയൻ കമ്മിറ്റി അംഗം പി.മോഹൻ റാം, വനിതാസംഘം, യൂത്ത്മൂവ്‌മെന്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.