വൈക്കം: കെ.വി കനാലിന്റെ രണ്ടാം ഘട്ട ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കനാലിൽ അടിഞ്ഞ് കൂടിയ എക്കലും ചെളിയും മ​റ്റു മാലിന്യങ്ങളും നീക്കം ചെയ്ത് കനാലിന്റ ആഴം കൂട്ടി നീരൊഴുക്കു സുഗമമാക്കുന്ന പ്രവർത്തികളാണ് നടക്കുന്നത്. ഹി​റ്റാച്ചി ഉപയോഗിച്ചു കോരുന്ന ചെളിയും മണലും തോടിന്റെ ഇരു കരകളിലുമാണ് കോരി വയ്ക്കുന്നത്. കരയിൽ കൂട്ടിയ മണ്ണ് നഗരസഭയ്ക്ക് കൈമാറും. പിന്നീട് നഗരസഭ മണ്ണ് അളന്ന് തിട്ടപ്പെടുത്തി ലേലം ചെയ്ത് തുക നഗരസഭയുടെ തനതു ഫണ്ടിൽ നിക്ഷേപിക്കും. ശുചീകരണ പ്രവർത്തികൾക്ക് നഗരസഭ അസി.എകസിക്കുട്ടീവ് എൻജിനീയർ മഞ്ജു, ഇറിഗേഷൻ ഓഫീസർമാരായ ആരതി.എസ്.മോഹൻ , യു.സെമീർ എന്നിവർ നേതൃത്വം നൽകി.