വൈക്കം : എസ്.എൻ.ഡി.പി യോഗം 113-ാം നമ്പർ ചെമ്മനത്തുകര ശാഖഖയിലെ ചെമ്പഴന്തി കുടുംബയൂണിറ്റിന്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണവും കുടുംബസംഗമവും നടത്തി. കിഴക്കേ പൊന്നേത്ത് സാബുവിന്റെ അങ്കണത്തിൽ ചേർന്ന യോഗത്തിൽ ശാഖാ നോമിനി വിഭാദ് നാവള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് വി.വി.വേണുഗോപാൽ പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. ബാലവേദി കോർഡിനേറ്റർ വി.വി.കനകാംബരൻ മാഷ് ഭദ്രദീപപ്രകാശനം നടത്തി. ശാഖാ സെക്രട്ടറി എൻ.കെ.കുഞ്ഞുമണി, യൂണിയൻ കൗൺസിലർ മധു പുത്തൻതറ, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് സരീഷ് പൂത്രേഴത്ത്, വനിതാസംഘം നോമിനി ഭാരതി നാവള്ളിൽ, ബാലവേദി മുൻ സെക്രട്ടറി കാവ്യാകനകാംബരൻ എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് ചെയർമാൻ റെജി ജിഷ്ണുഭവൻ സ്വാഗതവും യൂണിറ്റ് കൺവീനർ അഞ്ജിത ഉല്ലാസൻ നന്ദിയും പറഞ്ഞു.
ഫോട്ടോ: എസ്.എൻ.ഡി.പി യോഗം 113-ാം നമ്പർ ചെമ്മനത്തുകര ശാഖയിലെ ചെമ്പഴന്തി കുടുംബയൂണിറ്റിന്റെ പഠനോപകരണവിതരണം ശാഖാ പ്രസിഡന്റ് വി.വി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു