മുണ്ടക്കയം: സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം മൈതാനത്ത് കക്കൂസ് മാലിന്യം തള്ളി. ബസ് സ്റ്റാൻഡിന് പിന്‍വശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന പ്രദേശത്താണ് കഴിഞ്ഞ രാത്രി കക്കൂസ് മാലിന്യം തള്ളിയത്.ഇതോടെ ബസ്‌ സ്റ്റാന്‍ഡിലും പരിസരത്തും മുക്കുപൊത്തേണ്ട അവസ്ഥയായി. ബസ് സ്റ്റാന്‍ഡില്‍ എത്തുന്ന കുട്ടികള്‍ സി.എം.എസ് ഹൈസ്‌കൂളിലേയ്ക്ക് പോകുന്നതും ഈ വഴിയാണ്. സമീപം കിണറും സ്ഥിതി ചെയ്യുന്നുണ്ട്. മഴയിൽ മാലിന്യം ഒഴുകി ബസ് സ്റ്റാൻഡിലെത്തുന്നത് യാത്രക്കാർക്ക് ഇരട്ടിദുരിതമായി.