മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയന്റെ ആഭിമുഖ്യത്തിൽ നാളെ വിജ്ഞാനം വിനോദം, അദ്ധ്യാത്മീകം എന്നിവ ഉൾപ്പെടുത്തി കുട്ടികളുടെ വ്യക്തിത്വ വികസന ഏകദിന കൂട്ടായ്മയായ ഉല്ലാസപ്പറവകൾ നടക്കും. നാളെ രാവിലെ നടക്കുന്ന സമ്മേളനം യൂണിയൻ സെക്രട്ടറി അഡ്വ.പി.ജീരാജ് ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അദ്ധ്യക്ഷത വഹിക്കും.

യൂണിയൻ വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്.തകടിയേൽ, പ്രോഗ്രാം കോ-ഓഡിനേറ്റർ ഷാജി ഷാസ്, യോഗം ഡയറക്ടർ ബോർഡ് അംഗം ഡോ.പി.അനിയൻ, യൂണിയൻ കൗൺസിലർ അംഗങ്ങൾ, വനിതാസംഘം യൂത്ത്മൂവ്മെന്റ്, എംപ്ലോയീസ് ഫോറം, വൈദികസമിതി, സൈബർ സേന, ബാലജനയോഗം, കുമാരിസംഘം ഭാരവാഹികൾ എന്നിവർ സംസാരിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയത്തിനും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ശ്രീനാരായണ കലോത്സവ സംസ്ഥാന മേഖല വിജയികളെയും സമാപന സമ്മേളനത്തിൽ പുരസ്കാരം നൽകി ആദരിക്കും. നാളെ രാവിലെ 9 മുതൽ 11:30 വരെ ഡോ.അനൂപ് വൈക്കവും 11:45 മുതൽ 1:30 വരെ ദിലീപ് കൈതയ്ക്കലും ക്ലാസ് നയിക്കും. ഉച്ചകഴിഞ്ഞ് 2 മുതൽ 4:30 വരെ പാട്ടും.. ചിരിയും.. വരകളുമായി വിനോദമേള നടക്കുമെന്ന് യൂണിയൻ സെക്രട്ടറി അഡ്വ.പി. ജീരാജ് അറിയിച്ചു.