
ചങ്ങനാശേരി. ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ചാസ് നടപ്പാക്കുന്ന പരിസ്ഥിതി വാരാചരണ പരിപാടികളുടെ ഭാഗമായി വിളംബരറാലി സംഘടിപ്പിച്ചു. സെന്റ് ബർക്കുമൻസ് കോളേജ് പ്രധാന കവാടത്തിൽ നിന്ന് ആരംഭിച്ച റാലി ചങ്ങനാശേരി ഡിവൈ.എസ്.പി ആർ. ശ്രീകുമാർ ഫ്‌ളാഗ് ഓഫ് ചെയ്തു. സെന്റ് ബർക്കുമൻസ് കോളേജ് പ്രിൻസിപ്പൽ ഫാ.റെജി പ്ലാത്തോട്ടം മുഖ്യസന്ദേശം നൽകി. ചാസ് ഡയറക്ടർ ഫാ.തോമസ് കുളത്തുങ്കൽ, അസി.ഡയറക്ടർ ഫാ.ആൻസിലോ ഇലഞ്ഞിപ്പറമ്പിൽ എന്നിവർ പങ്കെടുത്തു. എസ്.ബി, അസംപ്ഷൻ കോളേജ് വിദ്യാർത്ഥികൾ, ചാസ് സ്വാശ്രയസംഘാംഗങ്ങൾ എന്നിവർ റാലിയിൽ പങ്കെടുത്തു. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ചാസ് വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കും.