thiruvanchoor

കോട്ടയം. പിണറായി സർക്കാരിന്റെ ഏകാധിപത്യ ദുർഭരണത്തിനെതിരെയുള്ള ജനവിധിയാണ് തൃക്കാക്കരയിലുണ്ടായതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അഭിപ്രായപ്പെട്ടു.

യു.ഡി.എഫ്. ഒറ്റക്കെട്ടായി നിന്നാൽ അതിജീവിക്കാൻ ആർക്കും സാധിക്കില്ലെന്ന് തെളിഞ്ഞു . ഉമ തോമസിന്റെ വിജയത്തിൽ യു.ഡി.എഫ്. ജില്ലാ കമ്മറ്റി നടത്തിയ ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ ചെയർമാൻ സജി മഞ്ഞകടമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ജോസി സെബാസ്റ്റ്യൻ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് അസീസ് ബടായി, ഇ.ജെ.ആഗസ്തി, ജില്ലാ പഞ്ചായത്ത് മെമ്പർ വൈശാഖ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി, കെ.റ്റി.ജോസഫ്, എസ്.രാജീവ്, പ്രിൻസ് ലൂക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.