കറുകച്ചാൽ: ചമ്പക്കര എൻ.എസ്.എസ് കരയോഗ സംയുക്ത സമിതിയുടെ സുവർണ ജൂബിലി ആഘോഷം 5ന് രാവിലെ 11ന് നെത്തല്ലൂർ ഓഡിറ്റോറിയത്തിൽ നടക്കും. എൻ.എസ്.എസ് ചങ്ങനാശേരി താലൂക്ക് യൂണിയൻ പ്രസിഡന്റ് ഹരികുമാർ കോയിക്കൽ ഉദ്ഘാടനം ചെയ്യും. എൻ.എസ്.എസ് കരയോഗ സംയുക്തസമിതി പ്രസിഡന്റ് രാജേഷ് കൈടാച്ചിറ അദ്ധ്യക്ഷത വഹിക്കും. ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവഹിക്കും. പി.സജീവ്, പി.എൻ സോമനാഥൻ നായർ, കെ.വി പത്മനാഭൻ നായർ, ബി.അശോക് കുമാർ, എ.എൻ തുളസീദാസ്, എൻ.പത്മനാഭപണിക്കർ, പി.എം രാമക്കുറുപ്പ്, ടി.കെ മോഹനദാസ്‌ക്കുറുപ്പ്, എൻ.ഇ ജയപ്രകാശ് എന്നിവർ പങ്കെടുക്കും. ജി.മനുരാജ് സ്വാഗതവും ടി.ദിനേശ് നന്ദിയും പറയും.