കോട്ടയം: മൊബൈൽ ഫോൺ മേഖലയിൽ പ്രവർത്തിക്കുന്ന വ്യാപാരികളുടെ സംഘടനയായ മൊബൈൽ ആൻഡ് റീചാർജിംഗ് റീട്ടെയ്‌ലേഴ്‌സ് അസോസിയേഷൻ ഓഫ് കേരള (എം.ആർ.ആർ.എ കേരള) യുടെ സംസ്ഥാന സമ്മേളനം 5ന് കോട്ടയം ശ്രീരംഗം ഓഡിറ്റോറിയത്തിൽ നടക്കും. സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. വനിതാ ടെക്‌നീഷ്യൻ ക്ലാസ് ഉദ്ഘാടനം കെ.വി.വി.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ തോമസുകുട്ടി നിർവഹിക്കും. വിദ്യാഭ്യാസ അവാർഡ് വിതരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിക്കും. കെ.എം രാധാകൃഷ്ണൻ, നാട്ടകം സുരേഷ്, എ.എം.എ ഖാദർ, എം.കെ ഖാദർ, ബി.ഗോപകുമാർ, എ.കെ.എൻ പണിക്കർ, എൻ.പി തോമസ്, ഷാജി പി.മാത്യു എന്നിവർ പങ്കെടുക്കും. അനീഷ് ആപ്പിൾ സ്വാഗതവും നൗഷാദ് പനച്ചിമൂട്ടിൽ നന്ദിയും പറയും.