ചെമ്പിളാവ്: വട്ടംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികോത്സവവും കാണിക്കമണ്ഡപ ഉദ്ഘാടനവും 8ന് നടക്കും. രാവിലെ 6ന് നക്ഷത്രനാമ കലശപൂജ, 11.30ന് കലശാഭിഷേകം, 12ന് കാണിക്ക മണ്ഡപം സമർപ്പണം, 12.15ന് വിഗ്രഹസമർപ്പണവും പ്രതിഷ്ഠയും, 12.30ന് കാണിക്ക മണ്ഡപത്തിന്റെ ഉദ്ഘാടനം സ്വാമി വിശുദ്ധാനന്ദ നിർവഹിക്കും. എൻ.പി ശ്യാംകുമാർ, പൊന്നു എടിയാലിൽ, പരമേശ്വരൻ നായർ, തന്ത്രി കൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുക്കും.