പള്ളിക്കത്തോട്: ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ നടത്തി. ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡന്റ് ആശാ ഗിരീഷ് അദ്ധ്യക്ഷയായി. സാമ്പത്തിക വർഷം ചെയ്ത് തീർക്കേണ്ട പദ്ധതികളുടെ കരട് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ അശ്വതി സതീഷ് അവതരിപ്പിച്ചു. കല്ലാടംപൊയ്ക കുടുംബാരോഗ്യ കേന്ദ്രത്തിന് 60 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തുമെന്ന് എം.എൽ.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി.എൻ. ഗിരീഷ്‌കുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ വി.ടി., ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോമോൾ മാത്യു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സതീഷ് ചന്ദ്രൻ, സെക്രട്ടറി മിനി മുരളി, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ജെസി ബെന്നി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സനു ശങ്കർ തുടങ്ങിയവർ സംസാരിച്ചു.