പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള വിജിലൻസ് വിഭാഗം പരിശോധന നടത്തി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വകാര്യ വ്യക്തികളുടെ കെട്ടിട നിർമ്മാണമടക്കമുള്ളവയുടെ 15ഓളം ഫയലുകൾ വിജിലൻസ് വിഭാഗം വിശദമായ പരിശോധനയ്ക്ക് കൊണ്ടുപോയതായാണ് വിവരം. കഴിഞ്ഞദിവസം നാലംഗ വിജലിൻസ് സംഘമാണ് പഞ്ചായത്തിലെത്തി ഫയലുകൾ പരിശോധിച്ചത്. രാവിലെയെത്തിയ സംഘം വൈകുന്നേരം 4.30വരെ പരിശോധന നടത്തി.