ഇടപ്പാടി: ആനന്ദഷണ്മുഖ ക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠയുടെ 95ാമത് വാർഷികോത്സവവും ഷഷ്ഠിപൂജയും 5, 6 തീയതികളിൽ നടക്കുമെന്ന് ഇടപ്പാടി ദേവസ്വം ഭാരവാഹികളായ എം.എൻ ഷാജി മുകളേൽ, ഒ.എം. സുരേഷ് ഇട്ടിക്കന്നേൽ എന്നിവർ അറിയിച്ചു. ശ്രീനാരായണ ഗുരുദേവനാണ് ഇടപ്പാടിയിൽ ആനന്ദഷണ്മുഖ പ്രതിഷ്ഠ നടത്തിയത്. ക്ഷേത്രം തന്ത്രി സ്വാമി ജ്ഞാനതീർത്ഥ, മേൽശാന്തി വൈക്കം സനീഷ് ശാന്തി എന്നിവർ ചടങ്ങുകളിൽ മുഖ്യകാർമ്മികത്വം വഹിക്കും.
നാളെ പുലർച്ചെ 5.30 ന് നടതുറക്കൽ, തുടർന്ന് ഗണപതിഹോമം, ഗുരുപൂജ, ഉഷപൂജ, 10 ന് കലശപൂജ, തുടർന്ന് കാര്യസിദ്ധിപൂജ
11.30 ന് അഷ്ടാഭിഷേകം, കലശാഭിഷേകം, തുടർന്ന് മഹാഗുരൂപൂജ, വിശേഷാൽ ഷഷ്ഠിപൂജ, 12.30 ന് അന്നദാനം.
വൈകിട്ട് 5.30 ന് നട തുറക്കൽ, ദീപാരാധന, ദീപക്കാഴ്ച്ച, ഭജന, പ്രഭാഷണം തന്ത്രി ജ്ഞാനതീർത്ഥ സ്വാമി, തുടർന്ന് അത്താഴപൂജയും അന്നദാനവും.
6ന് പുലർച്ചെ 3ന് സരസ്വതീയാമത്തിൽ നടതുറക്കൽ, നിർമ്മാല്യദർശനം, പ്രതിഷ്ഠാ സമയത്ത് സമൂഹ നാമജപം. തുടർന്ന് അഷ്ടദ്രവ്യമഹാഗണപതി ഹോമവും ശിവപൂജയും കലശവും കലശാഭിഷേകവും ഗുരുദേവ കലശാഭിഷേകവും മഹാഗുരുപൂജയും പ്രതിഷ്ഠാദിന വിശേഷാൽ പൂജയും നടക്കും. തന്ത്രി ജ്ഞാനതീർത്ഥ സ്വാമി പ്രതിഷ്ഠാ വാർഷികദിന സന്ദേശം നൽകും. ഉച്ചപൂജയും പ്രസാദ വിതരണവും നടക്കും. വൈകിട്ട് 5.30ന് നട തുറക്കൽ, ദീപാരാധന, ദീപക്കാഴ്ച, ഭജന, അത്താഴപൂജ.