വൈക്കം:ഗുരുനാരായണ സേവാനികേതൻ നടത്തുന്ന ഗുരുദർശന പഠനക്ലാസ് 12ന് ആരംഭിക്കും. ആചാര്യ കെ.എൻ ബാലാജി നേതൃത്വം നൽകും. എല്ലാ മാസവും രണ്ടും നാലും ഞായറാഴ്ചകളിൽ രാവിലെ 9.30 മുതൽ 12.30 വരെയാണ് ക്ലാസ്. ഗുരുകൃതികൾ, ശ്രീനാരായണ ധർമ്മം, ഉപനിഷത് തുടങ്ങി തയാറാക്കിയ സിലബസിലാണ് ക്ലാസ് നടക്കുന്നത്. ക്ലാസിന്റെ ഉദ്ഘാടനം സ്വാമി മുക്താനന്ദയിതി നിർവഹിക്കും. രജിസ്‌ട്രേഷന് ഫോൺ: 9495373869.